തൃശൂരിൽ ചരിത്രം കുറിക്കാൻ എൻഡിഎ; പുഷ്പവൃഷ്ടിയും പുലികളിയും തൃശൂരിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ…

തൃശൂർ:കൊടും ചൂടിനെ അവഗണിച്ച് തൃശൂരിൽ മോദിയുടെ റോഡ് ഷോയിൽ പങ്കെടുത്തത് പതിനായിരങ്ങൾ.
കേരളത്തിലെ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പാലക്കാടിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ എത്തി.കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റർ കാറിൽ സഞ്ചിരിച്ച് സ്വരാജ് റൗണ്ടിൽ വച്ച് തുറന്ന ജീപ്പിലാണ് റേഡ് ഷോയിൽ പങ്കെടുത്തത്. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളായ സി.സി. മുകുന്ദൻ,പത്മജ വേണുഗോപാൽ, കെ.കെ. അനീഷ് കുമാർ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.
റോഡിനിരുവശത്തും ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ മോദിയെ കാണാനായെത്തി.പുഷ്പവൃഷ്‌ടി, പുലികളി ഉൾപ്പെടെ നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.അതേസമയം ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും എൻഡിഎയോടും ആണ്. കൽപാത്തി ക്ഷേത്രത്തിനു പ്രണാമം അർപ്പിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *