മാനവേദ സുവർണ്ണ മുദ്ര വി.എം സുധാകരന്; കെ.എം മനീഷിന് വാസു നെടുങ്ങാടി എൻഡോവ്മെൻറ് പുരസ്കാരം

ഗുരുവായൂർ:2025 വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള മാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ ‘ പ്രഖ്യാപിച്ചു. ഇടയ്ക്ക വിഭാഗത്തിലെ വി.എം സുധാകര (പല്ലശന സുധാകരൻ ) നാണ് മാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് പുരസ്കാരം .വാസു നെടുങ്ങാടി, എൻഡോവ്മെൻ്റ് പുരസ്കാരത്തിന് വേഷം കലാകാരൻ കെ.എം മനീഷിനെ തെരഞ്ഞെടുത്തു. ഒക്ടോബർ 2 മുതൽ 10 വരെയുളള ഒമ്പതുരാത്രികളിലെ കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം . ഡോ. പി.നാരായണൻ നമ്പൂതിരി (ഡയറക്ടർ, വൈദിക – സാംസ്കാരിക പഠനകേന്ദ്രം), ഡോ.എം വി നാരായണൻ (മുൻ വൈസ് ചാൻസലർ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല),പി ടി ദാമോദരബാബു (ഇരിങ്ങപ്പുറം കലാക്ഷേത്രം)
എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാര നിർണയ സമിതിയുടെ ശുപാർശ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ദേവസ്വം ഭരണസമിതി  യോഗം അംഗീകരിച്ചു.. ദേവസ്വം ഭരണസമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്,  സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ എസ് ബാലഗോപാൽ ,, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ, യോഗത്തിൽ സന്നിഹിതരായി.,
അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനുള്ള പ്രോൽസാഹനത്തിന് വേഷം വിഭാഗത്തിൽ നിന്ന് എ പി സത്യനാഥൻ ,എ ഗോകുൽ മധുസൂദനൻ എന്നിവരുംപി ജി ഹരിപ്രസാദ് (പാട്ട്)
അഭിഷേക് വർമ്മ(ശുദ്ധമദ്ദളം)
ഗൗതം കൃഷ്ണ(തൊപ്പി മദ്ദളം )
,എസ് സുമേഷ് (ചുട്ടി), കെ. കെ. അഭിലാഷ്(അണിയറ) എന്നിവരെയുംതെരഞ്ഞെടുത്തു. കൃഷ്ണഗീതി ദിനമായ തുലാം മുപ്പതിന് (നവംബർ 16, ഞായറാഴ്ച) ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്നസാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും

Leave a Reply

Your email address will not be published. Required fields are marked *