ചാവക്കാട് :എംആർ.ആർ.എം. ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്. എസ്. യൂണി.റ്റും എസ്. പി. സി യും സംയുക്തമായി തൃശ്ശൂർ അമല ആശുപത്രിയുടെ സഹകരണത്തോടെ ജീവദ്യുതി- രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ വാർഡ് കൗൺസിലർ എം.ബി. പ്രമീള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പാൾ എം.ഡി ഷീബ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.സന്ധ്യ ,പി.ടി.എ പ്രസിഡൻ്റ് സിറാജ്, പി.ടി.എ മെമ്പർ ഷൗക്കത്ത് അലി, എൻ എസ് എസ് കോഡിനേറ്റർ മഞ്ജു എം.വി,എസ് പി സി കോഡിനേറ്റർമാരായ അഖിൽ കെ അരവിന്ദാക്ഷൻ, അഞ്ജ്‌ലി സുബ്രഹ്‌മണ്യൻ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽഅമ്പതോളം പേർ രക്തദാനം നടത്തി.
എംആർ.ആർ.എം. ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റും എസ്.പി.സി യും സംയുക്തമായി തൃശ്ശൂർ അമല ആശുപത്രിയുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
