യുവാവ് ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം:എടക്കരയിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതിൽ സുരേഷാണ്‌ (43) മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഭാര്യ: രെഞ്ചു (മൂത്തേടം പഞ്ചായത്ത് എൻആർഇജിഎസ് ഓവർസിയർ).മക്കൾ: തീർഥ, ആദർശ് (ഇരുവരും മൂത്തേടം ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ).

Leave a Reply

Your email address will not be published. Required fields are marked *