അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി ചാവക്കാട് സ്വദേശി പൊലീസ് പിടിയിൽ

ചാവക്കാട്: അതി മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ചാവക്കാട് പോലീസ് പിടികൂടി. പുന്ന രായം മരക്കാർ വീട്ടിൽ ഫവാസി(32)നെയാണ്  ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 1.19 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതര സംസ്ഥാനത്ത് നിന്നും വാങ്ങുന്ന മയക്കു മരുന്ന് വിതരണം നടത്തുന്ന ലഹരി മാഫിയ സംഘത്തിലെ കണ്ണിയാണ്  പിടിയിലായ ഫവാസെന്ന് പോലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ പ്രീത ബാബു, പി.വി അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ, തൃശൂർ സിറ്റി ഡാൻസാഫ് ടീമിലെ അംഗങ്ങളായ സുജിത്ത്, നിബു നെപ്പോളിയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ചാവക്കാട്  പ്രദേശങ്ങളിൽ വരാനിരിക്കുന്ന  ഉൽസവങ്ങളോടനുബന്ധിച്ച് മയക്കു മരുന്ന് ഉപയോഗത്തിനെതിരെ  ശക്തമായ നടപടികളാണ് ചാവക്കാട് പോലീസിന്റെ ഭാഗത്തു നിന്നും സ്വീകരിച്ചിട്ടുളളത്. പ്രദേശങ്ങളിൽ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തിൽ സജീവ ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *