ചൂണ്ടലിൽ വാഹനാപകടം;ഒരാൾക്ക് പരുക്ക്

കുന്നംകുളം: ചൂണ്ടലിൽ സിഗ്നലിന് സമീപം നിർത്തിയിട്ട ലോറിക്ക് പുറകിൽ ചരക്ക് ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. മംഗലാപുരത്തു നിന്നും പുതുക്കാട്ടേക്ക് പാമോയിലുമായി പോയ ചരക്ക് ലോറി ചൂണ്ടൽ സിഗ്നലിനെ സമീപം നിർത്തിയിട്ട മറ്റൊരു ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ചരക്ക് ലോറിക്ക് എതിരെ വന്ന കാറ് നിയന്ത്രണംവിട്ട് ചരക്ക് ലോറിക്ക് നേരെ വരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചതോടെയാണ് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചരക്ക്ലോറി ഇടിച്ചതിനെ തുടർന്ന് നിർത്തിയിട്ട ലോറി സമീപത്തെ കെട്ടിടത്തിനു മുകളിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ചരക്ക് ലോറിയുടെ മുൻവശത്തെ ചില്ല് തകർന്നു. ഷോൾഡറിനുൾപടെ പരിക്കേറ്റ ലോറി ഡ്രൈവറെ കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകർ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *