ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റ്  കിടപ്പുരോഗികൾക്ക് കട്ടിൽ വിതരണം ചെയ്തു

കേച്ചേരി:ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റ്  ആരോഗ്യ മേഖയിലെ നിരാമയം പദ്ധതിയിൽ നിന്നും കിടപ്പുരോഗികൾക്ക് കട്ടിൽ വിതരണം ചെയ്തു.പുന്നയൂർ പഞ്ചായത്തിൽ കാലങ്ങളായി ഹൃദയ വാൽവ് തകരാറിലായി അവശത അനുഭവിക്കുന്ന ചീരംകായിൽ പത്മാവതിക്കും ക്യാൻസർ ബാധിതനായ കാരയിൽ സാബുവിനുമാണ് ആശുപത്രി എയ്ഡ് ബെഡും കോട്ടും നല്കിയത്. ജി എസ് എസ് ഭാരവാഹികളായ അതുല്യ ,ലയ  എന്നിവരുടെ നേതൃത്വം വഹിച്ചു. അംഗങ്ങളായ ശ്രുതി,സുമ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *