കോൺഗ്രസ് വടക്കേക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നായരങ്ങാടിയിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

വടക്കേക്കാട് :കോൺഗ്രസ് വടക്കേക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നായരങ്ങാടിയിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. മുൻ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അജയകുമാർ വൈലേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീധരൻ മാക്കാലിക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.കെ ഫസലുൽ അലി,പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻഎംകെ , അഷ്റഫ് തറയിൽ, ഒ.എം മുഹമ്മദാലി, കോട്ടയിൽ കുഞ്ഞിമോൻ എന്നിവർ പ്രസംഗിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജ്മൽ വൈലത്തൂർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *