ശബരിമല തീവെട്ടി കൊള്ളക്കെതിരെ ബിജെപി തൃശൂർ കലക്ടറേറ്റ് ഓഫീസ് മാർച്ച് നടത്തി

തൃശൂർ:അയ്യപ്പസ്വാമിയുടെ സ്വത്ത് കൊള്ളയടിച്ച പിണറായി വിജയനും കൂട്ടർക്കും എതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് തൃശൂർ കളക്ടറേറ്റിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച്ബിജെപി ദേശീയ നിർവാഹ സമിതി അംഗം സി.കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.സിറ്റി ജില്ല പ്രസിഡൻ്റ് ജസ്റ്റിൻജേക്കബ്,മേഖല പ്രസിഡൻ്റ് നാഗേഷ്, സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ല ജന. സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *