പുന്നയൂർക്കുളം:പുന്നയൂർക്കുളത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പുന്നയൂർക്കുളം ഉപ്പുങ്ങൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപത്തുള്ള വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.സംഭവത്തിൽ പെരുമ്പടപ്പ് സ്വദേശി മരക്കാരകത്ത് മുഹമ്മദ് റാഫി (42)യെ പോലീസ് അറസ്റ്റ് ചെയ്തു.മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്.ജില്ലാ ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും വടക്കേകാട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.മേഖലയിൽ കഞ്ചാവ് വില്പന സജീവമാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളിലായി പോലീസ് പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് വൈകീട്ടോടെ പിടിയിലാകുന്നത്
പുന്നയൂർക്കുളത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
