ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ പ്രവേശനോത്സവം നാളെ

ഗുരുവായൂർ:ദേവസ്വം ആരംഭിച്ചിട്ടുള്ള വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രവേശനോത്സവം  ശനിയാഴ്ച രാവിലെ 10 ന് നടക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. വേദപണ്ഡിതൻ ഡോ.നാറാസ് രവീന്ദ്രൻ നമ്പൂതിരി വിശിഷ്ടാതിഥിയാകും. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനാകുന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്,കെ.പി.വിശ്വനാഥൻ,മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ സന്നിഹിതരാകും.

Leave a Reply

Your email address will not be published. Required fields are marked *