പഴുന്നാനയിൽ 160 ലിറ്റർ വാഷ് കുന്നംകുളം എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു.

കുന്നംകുളം: പഴുന്നാനയിൽ 160 ലിറ്റർ വാഷ് കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പരിശോധന നടത്തുന്നതിനിടെ  കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 160 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചത്. സംഭവത്തിൽ വാഷ് നിർമിച്ച ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പ്രതിയെ ഉടൻ പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ശിവശങ്കരൻ, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റാഫി, ആനന്ദ്, ഇജാസ് എന്നിവരടങ്ങുന്ന സംഘമാണ് വാഷ് പിടികൂടി നശിപ്പിച്ചത്. വരുംദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *