കൊച്ചനൂർ ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം വരവേല്പ് 2025

വടക്കേക്കാട്:കൊച്ചന്നൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ തല പ്രവേശനോത്സവം
തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് അബ്ദുൾറഹിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ അജിത പി.വി
സീനിയർ അധ്യാപകൻ ഡോ. കെ.സി ഉണ്ണികൃഷ്ണൻ എച്ച് എം ഇൻചാർജ്ജ് പുഷ്പാഞ്ജലി ടി.പി. അധ്യാപകരായ ഗീവർഗ്ഗീസ് സി.സി, അനിൽകുമാർ കെ.കെ. എന്നിവർ സംസാരിച്ചു.
തുടർന്ന്, സ്കൂൾ സൗഹൃദ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ” താങ്ങായി തണലായി രക്ഷാകർതൃത്വം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ്സ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *