എരുമപ്പെട്ടി ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയ പ്രതിഷ്ഠ തിരുനാൾ ജൂൺ 26,27 തിയ്യതികളിൽ

എരുമപ്പെട്ടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയ പ്രതിഷ്ഠ തിരുനാൾ ജൂൺ 26,27 വ്ര്യാഴം, വെള്ളി)തിയ്യതികളിൽ ആഘോഷിക്കുന്നു.
തിരുനാൾ കൊടികയറ്റം വികാരി റവ. ഫാ.ജോഷി ആളൂർ നിർവഹിച്ചു. തിരുകർമ്മങ്ങളിൽ അസി. വികാരി . ഫാ.ജീസ് അക്കരപറ്റ്യേക്കൽ, ഫാ. ഷോജോ മഞ്ഞാടിക്കൽ, ഡീക്കൻ ബിൻസ് മുട്ടത്തിൽ എന്നിവർ സഹ കാർമീകരായി . ഇന്ന് മുതൽ നവനാൾ തിരുകർമങ്ങൾക്ക് തുടക്കമായി. കൈക്കാരന്മാരായ ടി.എസ്. ജെയ്‌സൺ , ടി. ഒ ഷൈജു,എം. കെ. ജോൺസൺ , എം. വി.ഷാന്റോ ,തിരുന്നാൾ ജനറൽ കൺവീനർ കെ. സി.ഡേവിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.തിരുനാളിനോടനുബന്ധിച്ച് ഹിന്ദി, സുറിയാനി, മലങ്കര , ലത്തീൻ ക്രമങ്ങളിൽ വി.കുർമ്പാനകൾ സംഘടിപ്പിച്ചിരിക്കുന്നു. ജൂൺ 26 വ്യാഴം വൈകീട്ട് 6 ന് രൂപം എഴുന്നെള്ളിപ്പ്, വി.കുർമ്പാന, ലദീഞ്ഞ് നൊവേന, തൃശ്ശൂർ അതി രൂപത വികാരി ജോസ് കോനിക്കര കാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ച വിതരണം, ബാന്റ് വാദ്യം.ജൂൺ 27 വെള്ളി, തിരുനാൾ ദിനം രാവിലെ 6 നും 8 നും വൈകുന്നേരം 6 മണിക്കും വി. കുർമ്പാനകൾ.രാവിലെ 10 ന്
തിരുനാൾ പരിശുദ്ധ. റാസ കുർബാന ഫാ. ജോൺ പുത്തൂർ( സഹ വികാരി നടത്തറ ) കാർമ്മികത്വംവഹിക്കും ഫാ.പോൾ മുട്ടത്ത് (ഡയറക്ടർ – ചിൽഡ്രൻസ് മിനിസ്ട്രി ) തിരുനാൾ സന്ദേശം നൽകും . തിരുനാൾ ദിനമായ വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 3 മണി വരെ നേർച്ച ഊട്ട് ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *