കേരള പത്രപ്രവർത്തക അസോസിയേഷൻ ഐ ഡി കാർഡ് വിതരണവും ആദരിക്കൽ ചടങ്ങും നടത്തി

/തൃശൂർ : ജനാധിപത്യത്തിൻ്റെ സുതാര്യത ഉറപ്പു വരുത്തുന്നതിൽ പത്രപ്രവർത്തനം ഒരു അവിഭാജ്യ ഘടകമാണെന്ന് തൃശൂർ സബ് കളക്ടർ അഖിൽ വി.മേനോൻ അഭിപ്രായപ്പെട്ടു.ഭരണഘടനാ  പരമായിട്ടുള്ള ജനങ്ങളുടെ അവകാശങ്ങളാണ് എപ്പോഴും പത്രങ്ങൾനിർവഹിക്കുന്നതെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു
കേരള പത്രപ്രവർത്ത അസോസിയേഷൻ തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐഡി കാർഡ് വിതരണവും വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ചവർക്കുള്ള ആദരവ് നൽകൽ ചടങ്ങും ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ അസേസിയേഷൻ ജില്ലാ പ്രസിഡണ്ട് ഗോപി ചക്കുന്നത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണോദ്ഘാടനം കെ എം ജെ എ സംസ്ഥാന പ്രസിഡണ്ട് മധു കടുംത്തുരത്തി നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മൂഴിക്കൽ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട്,സംസ്ഥാന കമ്മിറ്റി അംഗം വറീത് ചിറ്റലപ്പിള്ളി,ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് ഗുരുവായൂർ,മേഖലഭാരവാഹികളായ രാധാകൃഷ്ണ കൊരവൻ കുഴി വടക്കാഞ്ചേരി, പി.പി ഫൈസൽ പുന്നയൂർക്കുളം, ജോൺസൺ തൃശ്ശൂർ, നവീൻ ഭഗീരഥൻ ഇരിങ്ങാലക്കുട,ഡിനോ കൈതാരം,പ്രവീൺ  ചേലക്കര എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ തലപ്പള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത്,ആന്റോ ലിസ എന്നിവരെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രമേശ് ചേമ്പിൽ സ്വാഗതവും ജില്ലാ ട്രഷറർ യു പ്രമോദ് നന്ദിയും പറഞ്ഞു

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *