നൂറോളം അമ്മമാർക്ക് പെൻഷനും, അന്നദാനവും നൽകി സുവിത സംഗമം

ഗുരുവായൂർ:ജീവകാരുണ്യ സംഘടനയായ സുവിതംഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സുവിത സംഗമം സംഘടിപ്പിച്ചു. മാതാ കമ്മ്യൂണിറ്റിഹാളിൽ റിട്ട.ഗുരുവായൂർ ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ ഏ.കെ.ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സുവിത സംഗമം വ്യാപാരി വ്യവസായ സമിതി ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് സി.ടി.ഡെന്നി ഉൽഘാടനം ചെയ്തു നൂറോളം അമ്മമാർക്ക് 500 രൂപ പ്രതിമാസ പെൻഷനും, ഭക്ഷണവും നൽകി. സെക്രട്ടറി വരുണൻ കൊപ്പാര പദ്ധതി വിശദീകരണം നടത്തി , ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി.പി.കെ..വിജയ.ലക്ഷ്മി ടീച്ചർ, മാർട്ടിൻ ആന്റണി, സീമ നീലേ ക്ഷ് , ലതാ ബാലൻ,എം.പി.ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു കലാ വിരുന്നും, സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *