ചാവക്കാട് :മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട
പ്രസിദ്ധമായ എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബീകുഞ്ഞി ബീവിയുടെയും ജാറത്തിലെ ചന്ദനക്കുടം കൊടികുത്ത് നേർച്ചക്ക് തുടക്കമായി. കൊഴപ്പാട്ട് അയ്യപ്പുവിൻ്റെ വസതിയിൽ നിന്നുള്ള ആദ്യ കാഴ്ച് ഇന്നലെ രാവിലെ പള്ളിയങ്കണത്തിൽ എത്തി.തുടർന്ന് തിരുമുൽ കാഴ്ചയും ക്ലബ്ബുകളുടെ നാട്ടുകാഴ്ചകളും നടന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊടിക്കുത്ത് കാഴ്ച യഹിയ തങ്ങളുടെ വസതിയിൽ നിന്നും ആരംഭിച്ചു. തുടർന്ന് തലയെടുപ്പുള്ള ഗജവീരന്മാർ പള്ളി അങ്കണത്തിൽ അണിനിരന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്ഥങ്ങളായ ആഘോഷങ്ങൾ ജാറത്തിൽ എത്തിച്ചേർന്ന് കൊടിയേറ്റ് കർമ്മം 11.30ന് വടക്കുഭാഗം പ്രസിഡന്റ് ഇല്യാസ് നിർവഹിച്ചു. വൈകീട്ട് 4 ന് വടക്ക്, തെക്ക് ഭാഗം ക്ലബ്ബുകളുടെ കാഴ്ചകൾ പള്ളി അങ്കണത്തിൽ എത്തിച്ചേരും.
എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ചക്ക് തുടക്കമായി
