അണ്ടത്തോട് സബ്ബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

പുന്നയൂർക്കുളം:അണ്ടത്തോട് സബ്ബ് രജിസ്ട്രാർ ഓഫീസ് പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.പുതിയ കെട്ടിടത്തിലെ ഓഫീസ് പ്രവർത്തനോദ് ഘാടനം ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ അദ്ധ്യക്ഷത വഹിച്ചു.ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.കിഫ്ബി പദ്ധതിയിൽ നിന്നും 1.87 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 2024 ജനു.27 ന് നിർവഹിച്ചിരുന്നു.ഗുരുവായൂർ എം.എൽ.എ, എൻ.കെ അക്ബറിൻ്റെ പ്രത്യേക വികസന നിധിയിൽ നിന്നും 5,25,000- രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിലെ ഫർണീച്ചർ,കാബിൻ  പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്.രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ താഴത്തെ നിലയിൽ ഓഫീസും മുകളിലെ നിലയിൽ റെക്കോർഡ് റൂമുമാണ് പ്രവർത്തിക്കുന്നത്.1885- ൽ സ്ഥാപിതമായ അണ്ടത്തോട് സബ്ബ് രജിസ്ട്രാർ ഓഫീസിൻ്റെ പ്രവർത്തന പരിധിയിൽ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളം,പുന്നയൂർ, എടക്കഴിയൂർ,കടിക്കാട്, വൈലത്തൂർ,വടക്കേക്കാട് എന്നീ 6 വില്ലേജുകളാണ് ഉൾപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *