പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗവ എൽ പി സ്കൂൾ നൂറ്റി മൂന്നാം വാർഷിക ആഘോഷം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൈനബ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷാജി തൃപ്പറ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ടോമി എസ് തലക്കോട്ടൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗായകനും മ്യൂസിക് എഡിറ്ററുമായ ഷാനിഫ് ഇസ്സ മുഖ്യാതിഥിയായിരുന്നു.പി ടി എ പ്രസിഡൻ്റ് കെ.ടി കമറു, എം പി ടി എ പ്രസിഡൻ്റ് റബീന,പി ടി എ വൈസ് പ്രസിഡൻ്റ് തസ്നി കെ, സ്കൂൾ ലീഡർ റിസ ഖദീജ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ ഫസലുറഹ്മാൻ സ്വാഗതവും പ്രജീഷ നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പ്രവർത്തിച്ച കെ ടി കമറുവിന് ചടങ്ങിൽ ആദരിച്ചു.വൈകിട്ട് നടന്ന പ്രതിഭാസംഗമത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു.ഹസീന, ഫരീദാ ബീഗം,സുബീന,റജീനകമറു, മീനു സിജീഷ് ,പ്രജിത പത്മനാഭൻ, ഷംസീന ,നീതു അൻസ ടി എം ,സുനീറ പി കെ , ശ്രീദേവി ടി എം എന്നിവർ നേതൃത്വം നല്കി
പുന്നയൂർക്കുളം ജിഎം എൽ പി സ്കൂൾ വാർഷികാഘോഷം
