ചാവക്കാട്:മാലിന്യമുക്തം നവകേരളം കാമ്പയിന്റെയും സ്വച്ഛ് സർവേക്ഷൺ കാമ്പയിന്റെയും ഭാഗമായി ചാവക്കാട് നഗരസഭ ഒരുക്കിയ ആർ ആർ ആർ
( Reuse, Reduce, Recycle )കേന്ദ്രത്തിന്റെ ഉദ്ഘാടനവും സ്വച്ഛ് സന്ദേശം ആലേഖനം ചെയ്ത വാഹനങ്ങളുടെ ഫ്ലാഗ് ഓഫും നഗരസഭ ശുചിത്വ അംബാസിഡറായ പി ടി കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം പറഞ്ഞു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം,വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന രണദിവെ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.നഗരസഭ സെക്രട്ടറി എം. എസ് ആകാശ് നന്ദി പറഞ്ഞു.ജനപ്രതിനിധികൾ, നഗരസഭ ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.ഹരിതകർമ്മ സേന വഴി ജനങ്ങൾക്ക് ആർ ആർ ആർ സെന്ററിലേക്ക് വസ്തുക്കൾ കൈമാറാവുന്നതാണ്.
പൊതുജനങ്ങൾക്കായി പുനരുപയോഗ വസ്തുക്കളുടെ കേന്ദ്രം തുറന്നുകൊടുത്ത് ചാവക്കാട് നഗരസഭ
