തൃശൂർ നഗരത്തിൽ വൻ മരംഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്ക് വീണു; ഒഴിവായത് വന്‍ദുരന്തം

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം വന്‍ മരം കടപുഴകി വീണു. ഇന്ന് രാവിലെയാണ് അപകടം. റോഡിനരികിലായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. അപകടത്തില്‍ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകര്‍ന്നു. ചുമട്ടു തൊഴിലാളികള്‍ പാഴ്‌സല്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകളാണ് തകര്‍ന്നത്. ഒരു ഓട്ടോ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു. വാഹനത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ് കടന്നുപോയ ഉടനെയാണ് ഉഗ്രശബ്ദത്തോടെ മരം കടപുഴകി വീണത്.
ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു നീക്കി. അപകടകരമായി നില്‍ക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മരം കടപുഴകി വീണതിനെ തുടര്‍ന്ന് തൃശൂര്‍ നഗരത്തിലെ സെന്റ് തോമസ് കോളേജ് റോഡില്‍ ഏറെ നേരം ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *