കുന്നംകുളം വടക്കാഞ്ചേരി റോഡിൽ ചൊവ്വന്നൂർ ഗുഹ ബസ്റ്റോപ്പ് തകർന്നു വീണു;ഒഴിവായത് വൻ ദുരന്തം

കുന്നംകുളം: വടക്കാഞ്ചേരി റോഡിൽ ചൊവ്വന്നൂർ ഗുഹ ബസ്റ്റോപ്പ് തകർന്നു വീണു.ഈ സമയം ബസ് സ്റ്റോപ്പിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ഇതുവഴി വന്ന വാഹനം ഇടിച്ചാണ് ബസ്റ്റോപ്പ് തകർന്നു വീണതെന്ന്  കരുതുന്നു.ഏതു വണ്ടിയാണ് ഇടിച്ചതെന്ന് അറിവായിട്ടില്ല. ഇടിച്ച വാഹനം നിർത്താതെ പോയി.വർഷങ്ങൾക്കു മുൻപ് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിലാണ് കോൺക്രീറ്റ് കെട്ടിടത്തോടെയുള്ള
ബസ് സ്റ്റോപ്പ് നിർമ്മിച്ചത്. റോഡിനോട് ചേർന്ന് തന്നെയാണ് ഇരിപ്പിടങ്ങളോട് കൂടിയ ബസ് സ്റ്റോപ്പ്നിലനിന്നിരുന്നത്. അപകട സമയം ബസ് സ്റ്റോപ്പിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം  ഒഴിവായി.അപകടം നടന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് ബസ് സ്റ്റോപ്പ് തകർന്നു കിടക്കുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശവാസികൾ കുന്നംകുളം പോലീസിൽ വിവരം നല്കി

Leave a Reply

Your email address will not be published. Required fields are marked *