വടക്കേക്കാട്:തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടിയ ഞമനേങ്ങാട് ബോധിധർമ്മ മാർഷ്യൽ ആർട്‌സ് അക്കാദമിയിലെ വിദ്യാർഥികൾക്ക് സ്നേഹാദരവ് നൽകി.വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ.എം.കെ ചടങ്ങ് ഉദ്ഘാടനംചെയ്തു.ബോധിധർമ്മ അക്കാദമി ഡയറക്ടർ ഷിഹാൻ അഡ്വ. കെ.എസ് മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ മുഖ്യ അതിഥിയായി.
പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ.വി. റഷീദ്,ശ്രീധരൻ മാക്കാലിക്കൽ,അബ്ദുൽ മജീദ്, ഷെഫീക്ക്, പ്രദീപ്, മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു.സജീഷ് റ്റി.എസ് സ്വാഗതവും ഷെഹീൻ പി.യു നന്ദിയും പറഞ്ഞു
ഞമനേങ്ങാട് ബോധിധർമ്മ മാർഷ്യൽ ആർട്‌സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകി
