ഗുരുവായൂർക്ഷേത്രത്തിലേക്ക് ഫർണസുകൾ സമർപ്പിച്ചു


ഗുരുവായൂർ: ക്ഷേത്രത്തിലേക്ക് വഴിപാടായി രണ്ട് ഫർണസുകൾ സമർപ്പിച്ചു.ഗുരുവായൂരപ്പ ഭക്തനായ പാല സ്വദേശി ആർ. വിജിയാണ് ഫർണസ് സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, കെ.എസ്.ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, അസി.മാനേജർ സി.ആർ ലെജുമോൾ, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം എൻ രാജീവ്, എച്ച് ഐ മാരായ എ.വിനോദ് ,എ വി സുഭാഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *