തിരുവനന്തപുരം:പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ആദ്യമായി ഇ .വി അബ്ദുൾ ഗഫൂർ ആണ് സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രി വി ഡി സതീശൻ 105-ാമനായും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 133ാമനായും സത്യ പ്രതിജ്ഞ ചെയ്യും. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയാകും അവസാനമായി സത്യപ്രതിജ്ഞ ചെയ്യുക. ഗോപകുമാർ (33ാമത്), വി മുരളീധരൻ (64ാമത്), രാജീവ് ചന്ദ്രശേഖർ (83ാമത്) എന്നിങ്ങനെയാകും ബിജെപി എംഎൽഎമാരുടെ സത്യപ്രതിജ്ഞ.
പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്
