ചാവക്കാട് കുരഞ്ഞിയൂരിൽ ചകിരി സംസ്കരണ യൂണിറ്റിൽ തീപിടുത്തം;ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

പുന്നയൂർക്കുളം:ചാവക്കാട് കുരഞ്ഞിയൂരിൽ ചകിരി സംസ്കരണ യൂണിറ്റിൽ വൻ തീപിടുത്തം.വനിതകളായ തൊഴിലാളികൾ ഇറങ്ങി ഓടിയതിനാൽ ആളപായം ഉണ്ടായില്ല. സംഭവത്തിൽ ദുരൂഹതയുള്ളതായി നടത്തിപ്പുകാരൻ.
കുരഞ്ഞിയൂർ ചെറ്റ്യാരിക്കൽ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം ഫൈബർ ക്യാമ്പ് എന്ന ചകിരി സംസ്കരണ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെയാണ് കമ്പനിയുടെ പടിഞ്ഞാറ് ഭാഗത്തുനിന്നും തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. തൊഴിലാളികൾ ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി.സംഭവം സമയം അഞ്ചു വനിതാ തൊഴിലാളികളാണ് കമ്പനിയിൽ ഉണ്ടായിരുന്നത്. കുന്നംകുളം സ്വദേശി ജിയോയുടെ താണ് സ്ഥാപനം.ഗുരുവായൂർ, തൃശൂർ എന്നിവടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കമ്പനിയിലെ മിഷനറികളും റോ മെറ്റീരിയൽസും പൂർണ്ണമായും കത്തി നശിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം വന്നതായും സംഭവത്തിൽ ദുരൂഹതയുള്ളതായും സ്ഥാപന ഉടമ പറഞ്ഞു. വാടകയുമായി ബന്ധപ്പെട്ടും കമ്പനിയിലേക്ക് കൊണ്ടുവരുന്ന ചകിരികൾ നിലം തൂർക്കാൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും ഉടമയുമായി തർക്കം നടക്കുകയും കോടതിയിൽ കേസ് നിലനിൽക്കുന്നതായും നടത്തിപ്പുകാരൻ പറഞ്ഞു. ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ കൃഷ്ണ സാഗർ, അസിസ്റ്റന്റ് ഫയർ ഓഫീസർ രാജ്യസുബ്രഹ്മണ്യൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സാബു, നിതിൻ, വിൽസൺ ഷമീർ ഷിബു ഗോപകുമാർ ഹോം ഗാർഡ്മാരായ സതീഷ് ജോയ് തുടങ്ങിയവരും തൃശ്ശൂർ യൂണിറ്റ് ഫയർ ഓഫീസർമാരായ ശിവദാസൻ സജീഷ് സജിൻ ഡ്രൈവർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പാലിയത്ത് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 9 വർഷമായി കമ്പനി പ്രവർത്തിച്ച് വരുന്നത്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *