വർണ്ണക്കാഴ്ചയൊരുക്കി പാർക്കാടി പൂരം

വടക്കേക്കാട്:പൂരപ്രേമികൾക്ക് വർണ്ണക്കാഴ്ചയൊരുക്കി പാർക്കാടി പകൽ പൂരം സമാപിച്ചു.ആന ചന്തത്തിൻ്റെ അഴക് ആസ്വദിക്കാനും മേളപ്പെരുക്കത്തിനൊപ്പം താളം പിടിക്കാനും ആയിരങ്ങളാണ് കൊയ്തൊഴിഞ്ഞ പാർക്കാടി പാടത്തേക്ക് ഒഴുകിയെത്തിയത്.
രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി പന്തലം കോട് സജി നമ്പൂതിരി മുഖ്യകാർമ്മീകത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി,
സജീഷ് തോട്ടപ്പായ,കോമരം രാജേഷ് കുട്ടഞ്ചേരി എന്നിവർ ഉത്സവ ചടങ്ങുകൾക്ക് കാർമ്മികരായി.നടക്കൽ പറ, പൊങ്കാല,ഉച്ചതിരിഞ്ഞ്  വെള്ളിതിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ നടന്ന മേളത്തോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർഥസാരഥി ദേവിയുടെ തിടമ്പേറ്റി.5.45ന് വിവിധ ദേശങ്ങളായ കമ്പനിപ്പടി, അഞ്ഞൂർ,ചിറ്റഞ്ഞൂർ, ചെറുവത്താനി,തൊഴിയൂർ, നമ്പീശൻ പടി,തെക്കേപ്പുറം, ആലത്തൂർ എന്നിവടങ്ങളിൽ നിന്നുള്ള പൂരങ്ങൾ പാർക്കാടി പാടത്ത് സംഗമിച്ചു.തുടർന്ന് നൂറിൽ പരം മേളകലാകാരന്മാർ പങ്കെടുത്ത പാണ്ടിമോളത്തോടെ നടന്ന കൂട്ടിയെഴുന്നള്ളിപ്പിന്  36  ഗജവീരന്മാർ അണിനിരന്നു. ഈ സമയം നാടൻ കലാരൂപങ്ങളായ തിറ, തെയ്യം, കരിങ്കാളി എന്നിവ വടക്കൻ വാതിക്കൽ ആടി തിമർത്തു. നാദസ്വരം മേള അകമ്പടിയോടെ വർണ്ണ കാവടികളും പാടത്ത് നിറഞ്ഞാടി.തുടർന്ന് നടയ്ക്കൽ പറ,കേളി, തായമ്പക, കൊമ്പ് പറ്റ്, കുഴൽപറ്റ്, രാത്രി 9 ന് മേധ പൂരാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കുട്ടി നാരായണൻ്റെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം എന്നിവയുണ്ടായി.
തിങ്കളാഴ്ച പുലർച്ചെ 3.45 പൂരം കൂട്ടിയെഴുന്നള്ളിപ്പ്, തുടർന്ന് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ പൊങ്ങിലിടി, കാരാള കർമ്മം, മണ്ണാൻ കർമ്മം എന്നിവയോടെ ഇത്തവണത്തെ പൂരം കൊടിയിറങ്ങും

രാമൻ പാർക്കാടി അമ്മയുടെ തിരുമുമ്പിൽ തൊഴു കയ്യോടെ…

Leave a Reply

Your email address will not be published. Required fields are marked *