പുന്നയൂർക്കുളം പഞ്ചായത്ത് വികസന സെമിനാർ

പുന്നയൂർക്കുളം: 2026-27 വാർഷിക പദ്ധതികളുടെ നിർദ്ദേശങ്ങൾക്കും അംഗീകാരങ്ങൾക്കുമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ  ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ടി.കെ ഹസ്സൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ സൈനബ ഷുക്കൂർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.അസിസ്റ്റന്റ് സെക്രട്ടറി ജെ.ജയകുമാർ അവതരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം ഷംസീറ അഷറഫ് മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എച്ച് ആബിദ്, സി.ജയന്തി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ കുന്നംകാട്ടയിൽ, വി.അപ്പു,ലതിക തുളസിദാസ്, സുബൈദ പാലക്കൽ,മെമ്പർമാരായ എ ഡി ധാനിപ്,ശോഭ പ്രേമൻ,ഷാജി തൃപ്പറ്റ് പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.ഗോപാലൻ,വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ധർമ്മൻ സ്വാഗതവും അഷ്ക്കർ അറക്കൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *