ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസാചരണം വ്യാഴാഴ്ച തുടങ്ങും,സപ്താഹ യജ്ഞവും ആദ്ധ്യാത്മിക പ്രഭാഷണവും ക്ഷേത്ര സന്നിധിയെ ധന്യമാക്കും

ഗുരുവായൂർ:പുണ്യ പ്രസിദ്ധമായ വൈശാഖ മാസത്തിന് മേയ് 9 ന് തുടക്കമാകും.ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിറവേകുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂർ ക്ഷേത്രസന്നിധിയെ ധന്യമാക്കും. മേയ് 9 ന് തുടങ്ങി ജൂൺ 6 വരെയാണ് വൈശാഖ മാസം.മേയ് 9 ന് തുടങ്ങി ജൂൺ 6 വരെ നാലു സപ്താഹങ്ങൾ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഭക്തരുടെ വഴിപാട് സമർപ്പണമായി നടക്കും.മേയ് 9 ന് ദീപാരാധനയ്ക്ക് ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഭക്തിപ്രഭാഷണത്തിനും തുടക്കമാകും. ഡോ.വി.അച്യുതൻ കുട്ടി ,ഏ.കെ.ബി നായർ എന്നിവർ ആദ്യ രണ്ടു ദിനത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നിർവ്വഹിക്കും. ശ്രീ ശങ്കര ജയന്തി ദിനമായ മേയ് 12 ഞായറാഴ്ച രാത്രി 7 ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദ്ധ്യാത്മിക പ്രഭാഷണം നിർവ്വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *