ഗുരുവായൂർ:എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ ഗുരുവായൂർ മണ്ഡലത്തിലെ മുഴുവൻ കുട്ടികൾക്കും എം.എൽ.എ പുരസ്‌കാരം നൽകിവരുന്നു.ഇത്തവണത്തെ പ്രതിഭാ സംഗമം മെയ് 31 ന് ഉച്ചയ്ക്ക് 2 മണിക്ക് മമ്മിയൂർ എൽ.എഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ സാധ്യതകളെ സംബന്ധിച്ച് ഒരു കരിയർ ഗൈഡൻസ് ക്ലാസ്സ് കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളും, രക്ഷിതാക്കളും ഈ അവസരം പ്രയോജനപെടുത്തണം
എം എൽ എ പുരസ്കാരവും കരിയർ ഗൈഡൻസ് ക്ലാസും
