പുന്നയൂർക്കുളം:ചമ്മന്നൂർ മാഞ്ചിറക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 24 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുഴുവൻ വിളക്കും അന്നദാനവും ഭജനയും നടത്തുന്നത്.വിളക്ക് ദിവസം കൊച്ചന്നൂർ കരിച്ചാൽ കടവ് അയ്യപ്പൻകാവിൽ നിന്നും വൈകിട്ട് ഏഴുമണിക്ക് ഉടുക്കു പാട്ടിന്റെയും മാളികപ്പുറങ്ങളുടെ താലപ്പൊലിയോടും കൂടി പാലക്കൊമ്പ് എഴുന്നള്ളിപ്പിന്
എരുമപ്പെട്ടി പഴവൂർ നവജ്യോതി വിളക്ക് യോഗം നേതൃത്വം നല്കും. കലാമണ്ഡലം രനീഷിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും പാലക്കൊമ്പ് എഴുന്നള്ളിപ്പിന് അകമ്പടിയാകും.തുടർന്ന് ക്ഷേത്രത്തിൽ ഉടുക്കുപാട്ടും,പുലർച്ച വെട്ടുംതടയും കനൽ ആട്ടവും ഉണ്ടാകും.വിളക്ക് ദിവസം മൂന്ന് നേരം പ്രസാദ ഊട്ട് ഉണ്ടാകുമെന്ന് ഭാരവാഹികളായ ശിവദാസൻ പരുത്തിവളപ്പിൽ, പുഷ്പകരൻ പാറക്കാട്ട്, രമേശ് കരുവളപ്പിൽ, പ്രസാദ് പട്ടിക്കര, സുനിൽകുമാർ പാറക്കാട്ട് തുടങ്ങിയവർ അറിയിച്ചു
മാഞ്ചിറക്കൽ അയ്യപ്പൻ വിളക്ക് നവം. 24 ഞായറാഴ്ച
