ജംഇയ്യത്തുൽ ഉലമാ സ്ഥാപകദിനം ആചരിച്ചു

തൊഴിയൂർ : കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി എസ്.വൈ.എഫ് ചാവക്കാട് മേഖലാ കമ്മിറ്റി തൊഴിയൂരിൽ സംഗമം സംഘടിപ്പിച്ചു.ഡോ. കെ.വി സൈദു മുഹമ്മദ് ഹാജി പതാക ഉയർത്തി.ശാഹുൽഹമീദ് സാഹിബ് ചാവക്കാടിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ അബ്ദുൽനാസർ മുസ്‌ലിയാർ കൂളിമുട്ടം പ്രാർത്ഥന നിർവഹിച്ചു.ഹകീം വെളിയത്ത് ഉദ്ഘാടനം ചെയ്തു. 1967  നവം 24-ന് സ്ഥാപിതമായ ജംഇയ്യത്തുൽ ഉലമായുടെ ഇതുവരെയുള്ള  പ്രവർത്തനങ്ങളെ കുറിച്ചും കഴിഞ്ഞകാല നേതാക്കളെ അനുസ്മരിച്ചും ജലീൽ വഹബി അണ്ടത്തോട് പ്രഭാഷണം നടത്തി. മുസ്തഫ തൊഴിയൂർ,എ.പി മുഹമ്മദ് ഹാജി,ശരീഫ് സാഹിബ്, ശുക്കൂർ വടക്കേക്കാട്,ഫൈസൽ മാസ്റ്റർ തൊഴിയൂർ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *