ചാവക്കാട് നഗരസഭക്ക് അത്യാധുനിക സൗകര്യത്തോടെ 5.50 കോടി  ചെലവിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു

ചാവക്കാട് :ചാവക്കാട് നഗരസഭക്ക് 5.50 കോടി രൂപ  ചെലവിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു.2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതം പറഞ്ഞു. നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ടോണി സി.എൽ. റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാഹിന സലിം,  അബ്ദുൾ റഷീദ്. പി.എസ്, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ് അൻവർ. എ വി, പ്രസന്ന രണദിവെ, മുൻ ചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, രഞ്ജിത്ത് കുമാർ,വ്യാപാരി വ്യവസായി പ്രതിനിധി അബ്ദുൽ ഹമീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.എച്ച്. അക്ബർ, എ എ ശിവദാസ്  , വർഷ മണികണ്ഠൻ, സെയ്താലികുട്ടി പി.കെ, ആർ .ടി ഗഫൂർ , എം.മോഹൻദാസ്,  ഷാഹു ടി.പി, സൈമൺ, ഖാദർ ചക്കര എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് നന്ദി രേഖപ്പെടുത്തി.5.50 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കാര്യാലയം നഗരസഭയുടെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകും .നൂതന സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. നഗരസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും പുതിയ കെട്ടിടം സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *