ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊന്നാനി സ്വദേശികളായ ഫാത്തിമ്മ തെന്‍ഹ (7), അഖില(27),അസ് ല(21), അന്‍സില (24),ദാവൂദ്(5) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ജാസ് ബാറിന് മുന്നില്‍ ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് അപകടം.കോയമ്പത്തൂരില്‍ നിന്ന് വട്ടംകുളത്ത് ബന്ധുവീട്ടിലേക്ക് വന്നിരുന്ന സംഘം സഞ്ചരിച്ച ഹോണ്ടായ് കാറും പൊന്നാനിയില്‍ നിന്നും ചാലിശ്ശേരിയിലേക്ക് പോയിരുന്ന കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന കുടുംബത്തിനാണ് പരിക്കേറ്റത്.കാറില്‍ ഉണ്ടായിരുന്ന 3 മാസം പ്രയമുള്ള കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് ഗുരുതര പരിക്ക്; പരിക്കേറ്റവരില്‍ രണ്ട് കൂട്ടികളും 3 സ്ത്രീകളും
