ഒരു വീട്ടിൽ ഒരു സംരംഭം ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: നഗരസഭ 2023-24 ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന ഒരു വാർഡിൽ ഒരു സംരംഭം,ഒരു വീട്ടിൽ ഒരു തൊഴിൽ പദ്ധതിയുടെ ഭാഗമായി വാർഡ് 21-ൽ മാമാബസാറിൽ അമ്മാസ് ജ്യൂസ് -കൂൾ ഡ്രിംഗ്സ് എന്ന സംരംഭം  ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷൈലജ സുധൻ അദ്ധ്യക്ഷയായി. ആരോഗ്യകാര്യ സ്ഥിരം സമതി ചെയർമാൻ എ.എസ് മനോജ്, കൗൺസിലർമാരായ,മുനീറ അഷറഫ്,എം.എം നൗഫൽ, രഹിത പ്രസാദ്,സുബിത സുധീർ, സിന്ധു ഉണ്ണി,ബിബിത മോഹനൻ, നഗരസഭ വ്യവസായ വികസന ഓഫീസർ ബിന്നി,സംരഭകരായ ഷൈനി മോഹൻ,ഗീത കൊച്ചു എന്നിവർ സംസാരിച്ചു.
വാർഡ് കൗൺസിലർ അജിത ദിനേശൻ സ്വാഗതവും സി ഡി എസ് ചെയർ പേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *