പരൂർ ശിവക്ഷേത്രത്തിൽ വേല മഹോത്സവം ശനിയാഴ്ച

പുന്നയൂർക്കുളം:പരൂർ ശിവക്ഷേത്രത്തിലെ വേല മഹോത്സവം ഫെബ്രുവരി 1 ന്
ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വേല ദിവസമായ ശനിയാഴ്ച പുലർച്ചെ നാലുമണിക്ക് താലപ്പൊലിയും തുടർന്ന് ക്ഷേത്രം ശാന്തി റനീഷ് മാഞ്ചറക്കലിൻ്റെ മുഖ്യകാർമ്മീകത്വത്തിൽ
വിശേഷാൽ പൂജകൾ, അർച്ചന, ദേവിക്ക് പട്ടും താലിയും ചാർത്തൽ,നടക്കൽ പറവെപ്പ് മേളം എന്നിവ ഉണ്ടാകും.
വൈകിട്ട് വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ തിറ, പൂതൻ, കരിങ്കാളി എന്നിവ ക്ഷേത്രത്തിൽ സംഘമിച്ച് ദീപാരാധനയ്ക്കുശേഷം വേലകയറ്റം. തുടർന്ന് പയ്യപ്പന്തലിൽ കാളി ദാരിക സംവാദത്തിന് ശേഷം മഹാഗുരുതി തർപ്പണത്തോടെ ഉത്സവത്തിന് പരിസമാപ്തി കുറിക്കുമെന്ന് ഭാരവാഹികളായ മോഹനൻ പോലിയത്ത്, ടി വി ശ്രീനിവാസൻ, സുബ്രഹ്മണ്യൻ പോലിയത്ത്, ചന്ദ്രൻ വള്ളിക്കാട്ടിരി,രവി പറക്കാട്ട് എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *