ഉപ്പുങ്ങൽ രിഫാഈ റാത്തീബ് 16 ന്

പുന്നയൂർക്കുളം:ഉപ്പുങ്ങൽ പാലായ്ക്കൽ പെൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏപ്രിൽ 9ന് നടത്താൻ നിശ്ചയിച്ചിരുന്ന രിഫാഈ റാത്തീബ് ഏപ്രിൽ 16ലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.16 ന് രാവിലെ എട്ട് മണക്ക് മൗലീദ് പാരായണം തുടർന്ന് 11 മണി മുതൽ ഭക്ഷണ വിതരണം, രാത്രി ഏഴിന് രിഫാഈ റാത്തീബ് എന്നിങ്ങനെയാണ് പരിപാടികൾ. എം കെ എം മുത്തുകൗക്കാനപ്പെട്ടി രിഫാഈ റാത്തീബിന് നേതൃത്വം നൽകും. തുടർച്ചയായി ഒമ്പതാം വർഷമാണ് മുടക്കംകൂടാതെ പെൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ രിഫാഈ റാത്തീബ് നടത്തുന്നത്. പ്രദേശത്തെ750 ൽ പരം വീടുകളിലേക്ക് നേർച്ച ഭക്ഷണം വിതരണം ചെയ്യും.പരിപാടികൾക്ക് കോഡിനേറ്റർ സുരേഷ് ബാബു നേതൃത്വം നൽകും.റാത്തീബ് കമ്മിറ്റി പ്രസിഡന്റ്‌ ഫാത്തിമ മഠത്തിപറമ്പിൽ, സെക്രട്ടറി ഇ.നസീമ, ട്രഷറർ ഇ സുലൈഖ, കെ.റംല പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *