പുന്നയൂർക്കുളത്ത് യുഡിഎഫിന്ചരിത്രമുഹൂർത്തം; ഹസ്സൻ തളികശ്ശേരി പ്രസിഡൻ്റ്, സൈനബ ഷെക്കൂർ വൈസ് പ്രസിഡൻ്റ്

പുന്നയൂർക്കുളം:1983 മുതൽ എൽഡിഎഫ് കുത്തകയായിരുന്ന പുന്നയൂർക്കുളം പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര മുഹൂർത്തം. യു ഡി എഫിലെ ഹസ്സൻ തളികശ്ശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി അണ്ടത്തോട് സബ് രജിസ്ട്രാർ ഗോപകുമാർ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ് തത്. കെ എച്ച് ആബിദ്  ഹസൻ തളികശേരിയുടെ പേര് നിർദ്ദേശിക്കുകയും കെ പി ധർമ്മൻ പിന്താങ്ങുകയും ചെയ്തു.എൽഡിഎഫിനു വേണ്ടി  ശോഭ പ്രേമൻ ഏ ഡി ധനീപിന്റെ പേര് നിർദ്ദേശിക്കുകയും എം ബി സുജീഷ് പിന്താങ്ങുകയും ചെയ്തു. എൻ ഡി എക്ക് വേണ്ടി സീന സുരേഷ്  ഷാജിതൃപ്പറ്റിൻ്റെ പേര് നിർദ്ദേശിക്കുകയും അനിത ധർമ്മൻ പിന്താങ്ങുകയും ചെയ്തു. ആദ്യ തെരഞ്ഞെടുപ്പിൽ യു ഡി എഫ്  9, എൽ ഡി എഫ് 7, എൻ ഡി എ 4, എസ് ഡി പി ഐ അസാദു എന്നിങ്ങനെയായിരുന്നു ഫലം.പിന്നീട് രണ്ടാം റൗണ്ടിൽ യു ഡി എഫ്, എൽ ഡി എഫ് മത്സരിച്ചപ്പോൾ 9 വോട്ട് നേടി ഹസ്സൻ തളികശ്ശേരി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ സൈനബ ഷുക്കൂർ, എൽ ഡി എഫിലെ ശോഭ പ്രേമൻ, എൻ ഡി എ യിലെ അനിത ധർമ്മൻ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യ റൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒൻപതും, എൽഡിഎഫിന് ആറും, എൻഡിഎക്ക് നാല്, അസാധു രണ്ട് എന്നിങ്ങനെ യായിരുന്നു ഫലം. എസ്ഡിപിഐ അംഗത്തിൻ്റെയും പതിനാറാം വാർഡിലെ എൽ ഡി എഫ് അംഗം ജയന്തിയുടെ വോട്ടുമാണ് അസാധുവായത്.രണ്ടാം റൗണ്ടിൽ  യു ഡി എഫ് സ്ഥാനാർഥിക്ക് ഒമ്പത് വോട്ടും എൽ ഡി എഫ് സ്ഥാനാർഥിക്ക് ഏഴ് വോട്ടും ലഭിച്ചു. എൻ ഡി എ, എസ് ഡി പി ഐ വോട്ട് അസാദുവാക്കി. പ്രസിഡന്റ്‌ ഹസ്സൻ തളികശ്ശേരി സത്യവാചകം ചൊല്ലിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *