പതിനാലുകാരൻ്റെ ദാരുണാന്ത്യം;നഗരസഭയിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ദർശനത്തിനെത്തിയ പതിനാലുകാരൻ ലോഡ്ജിലെ കിണറ്റിൽ വീണ് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി.
നഗരസഭയുടെ നിഷ്ക്രിയത്വത്തിനെതിരെയും അനധികൃത സ്ഥാപനങ്ങൾ നടത്തുന്നതിന് ഒത്താശയും, നേതൃത്വവും നൽക്കുന്ന ഭരണവർഗ്ഗ മാഫിയ സംഘങ്ങൾക്കെതിരെയും പ്രതിക്ഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. അപകടം നടന്ന ലോഡ്ജ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരസഭ ഓഫീസിന്  സമീപം ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു.തുടർന്ന് കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ.കെ. രജ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിമാരായ സി.എസ്.സൂരജ്,നിഖിൽ ജി കൃഷ്ണൻ നേതാക്കളായ അരവിന്ദൻ പല്ലത്ത്, കെ.പി.ഉദയൻ,ആർ.രവികുമാർ,തബ്ഷീർ മഴുവഞ്ചേരി, വി.എസ്.നവനീത് ,റിഷി ലാസർ ,സ്വാതി,ജീഷ്മ സുജിത് , കെ.വി.ഷാനവാസ്,ഒ.കെ.ആർ.മണികണ്ഠൻ,ആന്റോ തോമസ്,ബാലൻ വാറണാട്ട്,കെ.വി.സത്താർ,കെ.പി.എ.റഷീദ്,വി.കെ.സുജിത്,കെ.എം.ശിഹാബ് ,അരുൺ.എ.ആർ.ശിവൻ പാലിയത്ത്,സ്റ്റീഫൻ ജോസ് ,പ്രതീഷ് ഓടാട്ട്, എ.കെ.ഷൈമിൽ,കെ.ബി.വിജു എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് ശിഹാബ് മണത്തല,ഫദിൻ രാജ് ഹുസൈൻ,വിശാഖ് കടപ്പുറം,ഹിഷാം,ജെയ്സൺ ആന്റോ,പി.കെ.ഷനാജ്,ഡിപിൻ ചാമുണ്ഡേശ്വരി,രജിത.ടി,ശ്രീനാഥ് പൈ,കൃഷ്ണദാസ് പൈക്കാട്ട്, ശ്രീക്കുട്ടൻ,കൃഷ്ണദാസ്‌ നെന്മിനി,മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *