ചാവക്കാട്:ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാര ക്രിയ ചെയ്യുന്നതിനായി യുവതിയുടെ പക്കൽ നിന്നും 15 പവനോളം സ്വർണ്ണാഭരണങ്ങൾ പലസമയങ്ങളിലായി വാങ്ങി കബളിപ്പിച്ച രണ്ട് പേർ പിടിയിൽ. ചാവക്കാട് തിരുവത്ര രായ്മരക്കാർ വീട്ടിൽ നാസർ മകൻ ജംഷീർ(34),പുന്ന മുണ്ടോക്കിൽ മുസ്തഫ മകൻ ഫാറൂഖ്(34)എന്നിവരെയാണ് ചാവക്കാട് എസ്ഐ പ്രീത ബാബു അറസ്റ്റ് ചെയ്തത്.സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ യുവതിക്ക് റോൾഡ് ഗോൾഡിന്റെ ആഭരണങ്ങൾ തിരികെ നൽകി വിശ്വാസ വഞ്ചന ചെയ്യുകയും ചെയ്തു.സ്വർണ്ണം വിറ്റ് കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചുളള ദർഗ്ഗകളിൽ ചുറ്റിക്കറങ്ങുകയും,ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി.സിപിഒമാരായ രജനീഷ്,അനസ്,വിനീത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു
ആഭിചാര ക്രിയയുടെ പേരിൽ യുവതിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ തട്ടിയ സംഭവം;പ്രതികൾ പിടിയിൽ
