പുന്നയൂർകുളം :സർവ്വീസ് സഹകരണ ബാങ്കിൽ കേരള കാർഷിക സർവകലാശാല പുതുതായി ആവിഷ്കരിച്ച ശാസ്ത്രീയ നെൽകൃഷി പ്രോട്ടോകോൾ സംബന്ധിച്ച കാർഷിക സെമിനാറും സഹകാരി സംഗമവും നടത്തി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിദ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ ഡോ.വി.ജെ സുനിൽ ക്ലാസ്സ് എടുത്തു. കൃഷി അസി. ഡയറക്ടർ മനോജ്. എ. എൻ മോഡറേറ്ററായിരുന്നു. ചടങ്ങിൽ സ്ഥലം മാറിപോകുന്ന പുന്നയൂർകുളം കൃഷി ഓഫീസർ നാനുവിനെ ബാങ്ക് ഉപഹാരം നൽകി ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിസാർ, പരുർ പടവ് കോൾ കൃഷി കമ്മിറ്റി പ്രസിഡന്റ് കുന്നംകാട്ടയിൽ അബൂബക്കർ, ബാങ്ക് ഡയറക്ടർമാരായ ഭാസ്കരൻ കോട്ടെപ്പാട്ട്,രാജേഷ് പാഴിയൂർ, മുഹമ്മദാലി കൊറോത്തയിൽ, യാശോധര മോഹനചന്ദ്രൻ, അനീഷ നസിർ എന്നിവർ പങ്കെടുത്തു. ബാങ്ക് ഡയറക്ടർ ആലത്തയിൽ മൂസ്സ സ്വാഗതവും സെക്രട്ടറി എ. കെ. സതീഷ്കുമാർ നന്ദിയും പറഞ്ഞു
Related Posts
സൗഹൃദങ്ങൾ പൂക്കുന്നിടം ഹാർമണി സ്ട്രീറ്റ് നാടിന് സമർപ്പിച്ചു
- Ramesh Chembil
- October 26, 2025
- 0
ഗുരുവായൂർ: നഗരസഭ പതിനൊന്നാം വാർഡിൽ നിർമിച്ച ഹാർമണി സ്ട്രീറ്റ്നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നാടിന് സമർപ്പിച്ചു,,ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മഷനോജ് അധ്യക്ഷത വഹിച്ചു,പൊതുജനങ്ങൾക്ക് വിശ്രമിക്കാനും, സൗഹൃദം പങ്കു വെക്കാനും കഴിയും വിധം 10 ലക്ഷം രൂപ […]
കടങ്ങോട് 400 ലിറ്റർ വാഷ് എക്സൈസ് പിടികൂടി നശിപ്പിച്ചു
- Ramesh Chembil
- June 16, 2024
- 0
എരുമപ്പെട്ടി:കടങ്ങോട് നിന്നും 400 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിലാണ് വാഷ് പിടികൂടി നശിപ്പിച്ചത്. കടങ്ങോട് ബെസ്റ്റ് ഗ്രാനൈറ്റ്സിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് 220 ലിറ്റർ കൊള്ളുന്ന വലിയ […]
ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
- Ramesh Chembil
- January 5, 2025
- 0
തൃശൂർ:ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ സാനിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ്അഡ്വ. കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി. […]
