പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ച ഭക്ഷണ വിതരണം;പങ്കുചേർന്ന് പതിനായിരങ്ങൾ

പുന്നയൂർക്കുളം:പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചയുടെ പ്രധാന ചടങ്ങായ നേർച്ച ഭക്ഷണ വിതരത്തിൽ പതിനായിരങ്ങൾ പങ്കുചേർന്നു.
ഇന്ന് രാവിലെ 7 മണിക്ക്  മഹല്ല് ഖത്തീബ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നേർച്ച ചോറിന്റെ ഉദ്ഘാടനം നിർവഹിച്ചു.വൈകീട്ട് 6 മണി വരെ നേർച്ച ഭക്ഷണ വിതരണം നടക്കും.40 അടുപ്പുകളിലായി 1000 ചാക്ക് അരിയുടെ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. പാകം ചെയ്യുന്നതിനായി നൂറോളം പാചക തൊഴിലാളികൾ അടക്കം  500 ൽ പരം വളണ്ടിയേഴ്സും ഭക്ഷണവിതരണത്തിന് സജീവ പങ്കാളികളായി.ഹിഫ്ള് ഖുർആൻ കോളേജിലെ 4 ക്ലാസ് മുറികളിൽ ആയിരുന്നു പാകം ചെയ്ത ഭക്ഷണം എത്തിച്ച് തുടർച്ചയായി വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. മഹല്ല് നിവാസികൾക്കായി കൂപ്പൺ സംവിധാനത്തോടുകൂടി പ്രത്യേക വരിയും സ്ത്രീകൾക്കായി പ്രത്യേക വരിയും കമ്മിറ്റി ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്. വരിയിൽ നിൽക്കുന്ന അവസാന ആൾക്കും ഭക്ഷണം കിട്ടിയെന്നു ഉറപ്പുവരുത്തിയതിനു ശേഷമാണ് വിതരണം അവസാനിപ്പിക്കുക. ശനിയാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ച പാചകം ചെയ്യൽ തുടർന്നുകൊണ്ടിരിക്കുകയാണെന്നും അതിനുവേണ്ട എല്ലാവരും ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഭക്ഷണവകുപ്പ് തലവന്മാരായ മുഹമ്മദ് ഇല്ലത്ത്,സി.പി റഷീദ് എന്നിവർ പറഞ്ഞു.
പെരുമ്പടപ്പ് എസ്എച്ച്ഒ. ഇൻ ചാർജ് സിഡി ഡേവിസിന്റെ നേതൃത്വത്തിൽ പൊന്നാനി എസ് എച്ച് ഒ അബ്ദുൽ ജലീൽ, പെരുമ്പടപ്പ്,മലപ്പുറം,കൊണ്ടോട്ടി, ചങ്ങരംകുളം എന്നിവിടങ്ങളിൽ നിന്നുള്ള നാല്പതോളം പോലീസ് കർമ്മ സേനാംഗങ്ങൾ സ്ഥലത്ത് സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *