പഴഞ്ഞി:ചിറക്കലിൽ മത്സ്യ വില്പനക്കാർ തമ്മിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു. പൊന്നാനി സ്വദേശി ഷുക്കൂർ(55)നാണ് കുത്തേറ്റത്. ചിറക്കൽ സെൻ്ററിൽ മത്സ്യ വില്പന നടത്തുന്ന ഷഫ്ജീർ എന്ന വ്യക്തിയും ഷുക്കൂറും തമ്മിൽ ശനിയാഴ്ച വൈകീട്ട് വാക്ക് തർക്കം നടന്നിരുന്നു. വാക്ക് തർക്കത്തിനിടെ കയ്യിൽ കരുതിയ കത്തിയെടുത്ത് ഷുക്കൂറിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. നെഞ്ചിന് കുത്തേറ്റ ഷുക്കൂർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പഴഞ്ഞി ചിറക്കലിൽ മത്സ്യ വില്പനക്കാർ തമ്മിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു
