ഗുരുവായൂർ ക്ഷേത്രം ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

ഗുരുവായൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല സ്വദേശികളായ അനീഷ് (36), വിഷ്ണു (24) എന്നിവരെയാണ് തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ ഇളംഗോയുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ബിജു ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.തൈക്കാട് സ്വദേശി രമേശ് (37)നെയാണ് പ്രതികൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *