കുന്നംകുളം:ചിറളയം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ പൂരത്തിനിടെ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം വൈശേരി പുളിക്ക പറമ്പിൽ വീട്ടിൽ ജിനീഷ് രാജ്, കുന്നംകുളം പടിഞ്ഞാറങ്ങാടി പനക്കൽ വീട്ടിൽ ജെറിൻ, വൈശ്ശേരി സ്വദേശി പുലിക്കോട്ടിൽ വീട്ടിൽ നിബു എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചിറളയം ഉത്സവത്തിനിടെ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ
