വടക്കേകാട്: പഞ്ചായത്ത് ശ്മശാന നിർമ്മാണം കുഴിയിലൊതുങ്ങി.പദ്ധതിക്ക് തുക അനുവദിച്ച് 2 വര്‍ഷം പിന്നിട്ടിട്ടും ശ്മശാന നിര്‍മാണം തുടങ്ങിയില്ല. കെട്ടിടത്തിനു കോണ്‍ക്രീറ്റ് തൂണ് നിര്‍മിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ഏതാനും കുഴിയെടുത്തതാണ് ആകെ നടത്തിയ പണി. നിര്‍മാണ ചുമതലയുള്ള കോസ്റ്റ്ഫോര്‍ഡിന്റെ അനാസ്ഥയാണ് പദ്ധതി വൈകുന്നതിനു കാരണമെന്ന് ആക്ഷേപം.വാതക ശ്മശാനം നിര്‍മിക്കാന്‍ 2022 ലാണ് ജില്ലാ പഞ്ചായത്ത് 70.50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് 68 ലക്ഷം രൂപയും പഞ്ചായത്ത് 2.50 ലക്ഷവുമാണ് വകയിരുത്തിയത്. ആദ്യഗഡു 13.60 ലക്ഷം രൂപ 2022 മേയില്‍ ജില്ലാ പഞ്ചായത്ത് വടക്കേകാട് പഞ്ചായത്തിനു കൈമാറി. പണി ആരംഭിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ എസ്റ്റിമേറ്റ് തുക 78.80 ലക്ഷം ആയി ഉയര്‍ന്നു. വിവാദത്തിനൊടുവില്‍ കഴിഞ്ഞ മേയില്‍ നിര്‍മാണ ഉദ്ഘാടനം നടത്തി. 10 മാസത്തിനകം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. ആദ്യ 2 ദിവസം പണി നടന്നെങ്കിലും പിന്നെ ആരും വരാതായി. കുഴി മാത്രമാണ് ഇപ്പോഴും ബാക്കിയുള്ളത്.മണ്ണിന്റെ ബല കുറവ് കാരണം തെങ്ങിന്‍തടി കുഴിയിലേക്ക് അടിച്ചു താഴ്ത്തിയുള്ള പൈലിങ് ആവശ്യമായെന്നും ഇത് ഉള്‍പ്പെടെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തേണ്ടിവന്നതാണ് പണി തുടങ്ങാന്‍ വൈകിയതിനു കാരണമായി കോസ്റ്റ്ഫോര്‍ഡ് അധികൃതര്‍ പറയുന്നത്.
Related Posts
എൽ.പി.ജി മസ്റ്ററിംങ് വാർഡുതലത്തിൽ നടത്തണം;ഒ.കെ.ആർ മണികണ്ഠൻ
- Ramesh Chembil
- July 7, 2024
- 0
ഗുരുവായൂർ:എൽ.പി.ജി മസ്റ്ററിങ് വാർഡ് തലത്തിൽ നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റും മുൻ നഗരസഭ കൗൺസിലറുമായ ഒ.കെ. ആർ.മണികണ്ഠൻ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ ഈ വിഷയം […]
ആറ്റുപുറം തിരുന്നാൾ കൊടിയേറി
- admin
- April 12, 2026
- 0
പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഏപ്രിൽ 17മുതൽ 20വരെ നാല് ദിവസമായി നടക്കുന്ന വിശുദ്ധ അന്തോണി സിന്റെയും വിശുദ്ധ സെബാസ്റ്റി നൊസ്സിന്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിനു കൊടിയേറി.,ആറ്റുപുറം പള്ളി മുൻ വികാരിയും, പുതുരുത്തി പള്ളി […]
ചാവക്കാട് നഗരസഭക്ക് അത്യാധുനിക സൗകര്യത്തോടെ 5.50 കോടി ചെലവിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു
- admin
- November 10, 2025
- 0
ചാവക്കാട് :ചാവക്കാട് നഗരസഭക്ക് 5.50 കോടി രൂപ ചെലവിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു.2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. […]
