ചാവക്കാട്:അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു.
ഇരിങ്ങാലക്കുട സ്വദേശി മനകുളങ്ങര പറമ്പിൽ നവാസ് (52) ആണ് മരണപ്പെട്ടത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് സ്കൂളിന് സമീപം ഇന്നലെ വൈകീട്ട് 4.45 ഓടെ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ നവാസിനെ അകലാട് മുന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മരണ പ്പെടുകയായിരുന്നു.
അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു.
