വൈലത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

വൈലത്തൂർ:ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിലെ ശിശുദിനാഘോഷം  ഹെഡ്മാസ്റ്റർ ജിയോ ജോർജ് .വി ഉദ്ഘാടനം ചെയ്തു. പ്രത്യേക ശിശുദിന അസംബ്ളി ചേരുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. നെഹ്റു വേഷധാരികളായ വിദ്യാർത്ഥികളെ സ്വീകരിക്കുകയും പ്രസംഗം, സമൂഹഗാനം, പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നീ പ്രോഗ്രാമുകൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുകയും ചെയ്തു.
ജവഹർലാൽ നെഹ്റുവിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കായി ഒരുക്കിയ ചിത്ര പ്രദർശനം ശ്രദ്ധേയമായി.
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൽ പായസ വിതരണവും നടന്നു. അധ്യാപകരായ എ.എ സി സി, ജോളി ജോസ് എൻ , വിൻസി ജോസ് വി , ഫ്ലെമി സി പ്രസാദ്,മിനി സി.ജി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *