ചാവക്കാട്:തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളം ഉയർത്തി ചാവക്കാട് നഗരത്തിൽ എൻ ഡി എയുടെ കൊട്ടി കലാശം.എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ ജെസിബിയുടെ ബക്കറ്റിൽ കയറിയാണ് കൊട്ടിക്കലാശത്തിന് എത്തിയത്.
പാട്ടിനൊത്ത് നൃത്തം വെച്ചും മുദ്രവാക്യം വിളിച്ചും ഗോപാലകൃഷ്ണൻ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.
ഒപ്പം നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യനും ജെസിബിയിൽ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.ത്രികോണ മത്സരത്തിൻ്റെ പ്രതീതി ജനിപ്പിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മുന്നണികളെല്ലാം പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വിജയം പ്രതീക്ഷിക്കുന്നതായി ഗോപാലാകൃഷ്ണൻ ഗുരുവായൂർ സിറ്റി ന്യൂസിനോട് പ്രതികരിച്ചു.
50 വർഷത്തെ എൽഡിഎഫ്, യുഡിഎഫ് ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.കൊട്ടിക്കലാശത്തിൽ
അമ്പത് വർഷത്തെ കുത്തക പൊളിക്കുമെന്ന ഫ്ലക്സും ഗോപാലകൃഷ്ണൻ ഉയർത്തി. എൻ ഡി എ നിയോജക മണ്ഡലം കൺവീനർ ദയാനന്ദൻമാമ്പുള്ളി, നിയോജക മണ്ഡലം ഇൻ ചാർജ് അനീഷ് ഇയ്യാൽ,ബി ജെ പി
ജില്ല സെക്രട്ടറി കെ.ആർ ബൈജു,ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വർഷമണികണ്ഠൻ, സുഭാഷ് മണ്ണാരത്ത് സുജയൻ മാമ്പുള്ളി, മനീഷ്, ഗണേശ് ശിവജി, സുമേഷ് തേർളി, പ്രജീഷ് തുടങ്ങിയവർകൊട്ടി കലാശത്തിന് നേതൃത്വം നല്കി
ആവേശം വാനോളം ഉയർത്തി ചാവക്കാട് നഗരത്തിൽ എൻ ഡിഎ യുടെ കൊട്ടികലാശം
