ഫലകത്തിൽ പേരില്ല; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്,പിടിഎ പ്രസിഡൻ്റ് എന്നിവർ സ്കൂൾ ശിലാസ്ഥാപന ചടങ്ങ് ബഹിഷ്ക്കരിച്ചു

പുന്നയൂർക്കുളം: ഫലകത്തിൽ പേരില്ലെന്ന് ആരോപിച്ച്
അണ്ടത്തോട് ഗവ.എൽ പി സ്കൂളിൻ്റെ ശിലാസ്ഥാപന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പിടിഎ പ്രസിഡൻ്റ് തുടങ്ങിയവർ ബഹിഷ്ക്കരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ കെ.നിസാർ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു,സ്കൂൾ പ്രവർത്തിക്കുന്ന വാർഡിലെ മെമ്പർ പി എസ് അലി,പിടിഎ പ്രസിഡൻ്റ് നവാസ് എന്നിവരാണ് ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.
എന്നാൽ വൈസ് പ്രസിഡന്റിൻ്റെ  പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയും മറ്റൊരു മെമ്പറും ചടങ്ങിൽ പങ്കെടുത്തു. ഫലകത്തിൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ട്, കെട്ടിടം നിർമ്മിക്കുന്ന വാർഡിലെ മെമ്പർ
എന്നിവരുടെ പേരുകൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് തെറ്റായ പ്രവണതയാണെന്ന് ഇവർ പറയുന്നു.
100 വർഷത്തിലധികം പഴക്കമുള്ള സ്കൂൾ പ്രവർത്തിച്ച
വാർഡിലെ മെമ്പറും പിടിഎ പ്രസിഡൻ്റുമാണ് കെട്ടിടത്തിന് ഫണ്ട് ലഭ്യമാക്കാനും മറ്റും സജീവമായി രംഗത്തുണ്ടായിരുന്നത്. അത്യാവശ്യം ഉൾപ്പെടുത്തേണ്ട ആളുകളെ ഒഴിവാക്കിയത് ചിലരുടെ സ്വാർത്ഥ താൽപര്യത്തിന് വഴങ്ങിയാണെന്നും ഇവർ ആരോപിക്കുന്നു.എന്നാൽ
എംഎൽഎ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതി ആയതിനാൽ എംഎൽഎയുടെ നിർദ്ദേശ പ്രകാരമാണ് ഫലകത്തിൽ പേര് ചുരുക്കിയതെന്നാണ് അറിയുന്നുത്.അതേസമയം
വൈസ് പ്രസിഡൻ്റ് സ്ഥലത്തില്ലാത്തതിനാലാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നും മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നു പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *